മോഹിനിയാട്ടം കേരളത്തിലെ ലാസ്യ നൃത്യ രൂപമാണ്.
മോഹിനിയാട്ടം കേരളത്തിലെ ലാസ്യ നൃത്യ രൂപമാണ്. കേരളീയ സ്ത്രീ നൃത്യ രൂപമായ മോഹിനിയാട്ടത്തെ ചരിത്ര വത്കരിക്കാൻ പലപ്പോഴും ദേവദാസിയാട്ടവുമായുള്ള ബന്ധവും ആരോപിക്കാറുണ്ട്. എന്നാൽ ദേവദാസിയാട്ടവുമായി ഒരു ബന്ധവും ഈ കലയ്ക്കില്ലായിരുന്നു എന്നുള്ളത് തീർച്ചയാണ്. കേരളീയ സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന ഈ കലാരൂപത്തിന്റെ വ്യക്തമായ ചരിത്രം സ്വാതി തിരുനാൾ കാലഘട്ടം മുതലുള്ളതെ ലഭ്യമുള്ളു.മോഹിനിയാട്ടവതരണത്തിനായി ധാരാളം കൃതികൾ സ്വാതി തിരുനാൾ രചിച്ചിരുന്നു, ഇന്നും മോഹിനിയാട്ടവതരണങ്ങൾക്കായി കൂടുതലും സ്വാതി തിരുനാൾ കൃതികൾ തന്നെയാണ് ഉപയോഗിക്കുന്നത്.പിന്നീട് 1930ൽ റാണി റീജന്റ് ലക്ഷ്മിഭായി മോഹിനിയാട്ടം നിരോധിച്ചു.തുടർന്ന് 1932ൽ മഹാകവി വള്ളത്തോളിന്റെ ശ്രമഫലമായി കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ട വിഭാഗം ആരംഭിച്ചു.മോഹിനിയാട്ടമെന്ന കലാരൂപത്തിന് ദൃഢതയും ശാസ്ത്രീയതയും കൈവന്നത് അതിനു ശേഷമാണ്. ഇന്ന് പ്രശസ്തരായ മോഹിനിയാട്ട നർത്തകരിൽ എല്ലാവരും തന്നെ കലാമണ്ഡലത്തിലെ ശിഷ്യരും പ്രശിഷ്യരും ആണ്.
Write a public review