ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലെ കുച്ചിപ്പുടി എന്ന ഗ്രാമത്തിൽ ആണ് ഈ നൃത്തം രൂപം കൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. സിദ്ധേന്ദ്ര യോഗി 400 കൊല്ലങ്ങൾക്കു മുമ്പ് ചില ബ്രാഹ്മണ കുടുംബങ്ങളെ അഭ്യസിപ്പിച്ച ഒരു കലാരൂപമാണ് ഇത്.
കർണാടക സംഗീതമാണ് ഈ നൃത്തത്തിന്റെ സംഗീതസംവിധാനത്തിന് ഉപയോഗിക്കുന്നത്.പുല്ലാങ്കുഴൽ,വീണ,മൃദംഗം,വയലിൻ എന്നിവയാണ് വാദ്യോപകരണങ്ങൾ.
മുൻകാലത്ത്
വൈഷ്ണവഭക്തർ കൃഷ്‌ണപ്രീതിക്കു വേണ്ടി അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന
സംഭവങ്ങളെ തുടർച്ചയായി പല ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു.
പുതിയ അടവുകൾ,കച്ചേരി ക്രമം എന്നിവ ചേർത്തു ശാസ്‌ത്രീയ നൃത്തമായി ആവിഷ്കരിച്ചത് ഡോ.വെമ്പട്ടി ചിന്ന സത്യം,ഡോ.സി.ആർ.ആചാര്യ എന്നിവരാണ്.ഇതിനെ ശാസ്‌ത്രീയ നൃത്ത പദവിയിലേക്ക് ഉയർത്തിയത് 1984 മുതലാണ്.
Write a public review