Chenda Beginner - Unit1(ML)

കേരളീയ വാദ്യോപകരണങ്ങളില്‍ ഏറ്റവും ഗാംഭീര്യമാര്‍ന്നതാണ് ചെണ്ട. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്ക് താഴേ എന്നൊരു ചൊല്ലു തന്നെയുണ്ട്.

Beginner 0 Students enrolled
Created by Natya Learning Last updated Wed, 08-Mar-2023 Malayalam
What will i learn?

Curriculum for this course
10 Lessons 00:57:11 Hours
ആമുഖം
1 Lessons 00:10:45 Hours
  • ചെണ്ട ആമുഖം 00:10:45
  • ഗണപതിക്കൈ 00:10:21
  • തക്കിട്ട - ആദ്യ കാലം 00:03:58
  • തക്കിട്ട - രണ്ടാം കാലം 00:05:29
  • തക്കിട്ട - മൂന്നാം കാലം 00:04:37
  • തക്കിട്ട - നാലാം കാലം 00:04:35
  • തരികിട - ഒന്നാം കാലം 00:04:20
  • തരികിട - രണ്ടാം കാലം 00:03:56
  • തരികിട - മൂന്നാം കാലം 00:03:45
  • തരികിട - നാലാം കാലം 00:05:25
Requirements
  • ചെണ്ടക്കോൽ
  • , ചെണ്ടവട്ടം
+ View more
Description

ചെണ്ടയുടെയത്ര ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യങ്ങള്‍ ലോകത്തില്‍ തന്നെ അപൂര്‍വ്വം. കേരളത്തിന്റെ താള വാദ്യ കലകളില്‍ ചെണ്ടമേളങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട തുടങ്ങിയവയാണ് ചെണ്ടമേളങ്ങള്‍. ഇവയില്‍ പാണ്ടിയ്ക്കും പഞ്ചാരിക്കുമാണ് ഏറെ പ്രചാരം. ചെണ്ടയിലും, മിഴാവിലും, തായമ്പക കൊട്ടാറുണ്ട്. കഥകളി, കേളി, മേളം തുടങ്ങിയ കലാരൂപങ്ങള്‍ക്കും ക്ഷേത്രച്ചടങ്ങുകള്‍ക്കും ചെണ്ട ഉപയോഗിക്കുന്നു. ഒരു കാലഘട്ടത്തില്‍ പഞ്ചവാദ്യത്തിലും അപൂര്‍വ്വമായെങ്കിലും ചെണ്ട ഉപയോഗിച്ചിരുന്നു. കേരളീയരുടെ ഒട്ടുമിക്ക ഉത്സവങ്ങളിലും ഏതെങ്കിലുമൊരു രൂപത്തിലുള്ള ചെണ്ടമേളം കാണാം. ഇന്ന് പരസ്യപ്രചാരണത്തിനു വരെ ചെണ്ടമേളം ഉപയോഗിക്കുന്നു.

ചെണ്ട ഒരു അവനദ്ധവാദ്യമാണ്. (വിതതവാദ്യം എന്നും പറയുന്നു). 'ഡിണ്ഡിമം' എന്നാണ് സംസ്കൃതത്തിലെ പേര്. വരിക്കപ്ളാവ്, കണിക്കൊന്ന, കരിമ്പന, തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാണ് ചെണ്ടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. വരിക്കപ്ലാവിന്റെ കാതല്‍ കടഞ്ഞെടുത്തുണ്ടാക്കുന്ന ചെണ്ടയാണ് വിശിഷ്ടം. കടഞ്ഞെടുത്ത കുറ്റി അതീവ ശ്രദ്ധയോടെ തുരന്ന് ഇരുവശത്തും പശു, എരുമ എന്നിവയുടെ തോലുകള്‍ സമന്വയിപ്പിച്ചുണ്ടാക്കുന്ന അടരുകള്‍ ഉറപ്പിക്കുന്നു. പ്രത്യേക വൈദഗ്ധ്യം വേണ്ടുന്ന ഈ കര്‍മ്മത്തെ 'വട്ടംമാടല്‍'എന്നു പറയുന്നു. മുളകൊണ്ടോ കരിമ്പനകൊണ്ടോ ഉണ്ടാക്കുന്ന വളയലുകളില്‍ അടരുകള്‍ പൊതിഞ്ഞാണ് ചെണ്ടവട്ടങ്ങള്‍ മാട്ടുന്നത്. വട്ടങ്ങള്‍ക്ക് ഇടന്തല, വലന്തല ഭേദമുണ്ട്. ചെണ്ടവട്ടങ്ങളില്‍ സമാന്തരമായി പന്ത്രണ്ടു ദ്വാരങ്ങളുണ്ടാക്കി അതില്‍കൂടി ചരടുകോര്‍ത്താണ് വട്ടങ്ങള്‍ കുറ്റിയില്‍ ഉറപ്പിക്കുന്നത്. വക്ക (ചണം) നാര് പിരിച്ചെടുത്ത ചരടാണ് ഉപയോഗിക്കുന്നത്. ചരടിന്റെ രണ്ടിഴകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കുത്തുവാറുകള്‍ (തോല്‍വളയങ്ങള്‍) ചെണ്ടയുടെ മൂപ്പ് ആവശ്യാനുസരണം ക്രമപ്പെടുത്താന്‍ ഉപകരിക്കുന്നു.

+ View more
Other related courses
00:14:43 Hours
Updated Wed, 08-Mar-2023
0 0 Free
About the instructor
  • 2 Reviews
  • 32 Students
  • 30 Courses
+ View more
Student feedback
0
Average rating
  • 0%
  • 0%
  • 0%
  • 0%
  • 0%
Reviews
$30
Buy now
Includes:
  • 00:57:11 Hours On demand videos
  • 10 Lessons
  • 1 Year access