കര്‍ണാടക ദേശത്ത് ജനിച്ച പുരന്ദരദാസനാണ് കര്‍ണാടക സംഗീതലോകത്തെ പ്രഥമാചാര്യന്‍. കര്‍ണാടക സംഗീതത്തിന് ചിട്ടയായ ഒരു പഠനക്രമം നിര്‍ദേശിച്ചത് പുരന്ദരദാസരത്രേ.
കര്‍ണത്തിന് (ചെവിക്ക്) അടകമായ (സ്വീകാര്യമായ) സംഗീതം എന്ന അര്‍ഥത്തിലാണ് ഈ പേരുവന്നതെന്ന് ഒരു അഭിപ്രായമുണ്ട്. അതല്ല പശ്ചിമഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയ്ക്കുള്ള സമതല പ്രദേശങ്ങളെ ബ്രിട്ടീഷുകാര്‍ “കര്‍ണാട്ടിക്’ എന്നു വിളിച്ചു. അതില്‍നിന്നാണ് കര്‍ണാട്ടിക് മ്യൂസിക് (കര്‍ണാടക സംഗീതം) എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. കര്‍ണാടക ദേശത്ത് ജനിച്ച പുരന്ദരദാസനാണ് കര്‍ണാടക സംഗീതലോകത്തെ പ്രഥമാചാര്യന്‍. കര്‍ണാടക സംഗീതത്തിന് ചിട്ടയായ ഒരു പഠനക്രമം നിര്‍ദേശിച്ചത് പുരന്ദരദാസരത്രേ. സംഗീത വിദ്യാര്‍ഥികള്‍ ഇന്നും അഞ്ഞൂറുവര്‍ഷം മുന്‍പ് പുരന്ദരദാസര്‍ നിശ്ചയിച്ച അതേ ക്രമത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. അതുകൊണ്ടായിരിക്കാം വൈദേശിക സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ തനിമ കാത്തുസൂക്ഷിക്കാന്‍ കര്‍ണാടക സംഗീതത്തിന് ഇന്നും കഴിയുന്നത്. പുരന്ദരദാസ്, ശ്യാമശാസ്ത്രികള്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, സ്വാതിതിരുനാള്‍ മഹാരാജാവ്, ഷട്കാല ഗോവിന്ദമാരാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം.ഡി. രാമനാഥന്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, എം. ബാലമുരളീകൃഷ്ണ, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടാമ്മാള്‍, എം.എല്‍. വസന്തകുമാരി തുടങ്ങിയവര്‍ കര്‍ണാടക സംഗീതത്തിലെ കുലപതികളാണ്
Write a public review