ഭാവരാഗതാള സമ്മിശ്ര മായതിനാൽ ഭരതനാട്യം എന്ന പേർ സിദ്ധിച്ചു എന്ന്.ശരീരത്തിന്റെ സ്വാതന്ത്ര്യം ഏറ്റവുമധികം അനുഭവിക്കുവാൻ കഴിയുന്ന കലാരൂപമാണ് നൃത്തം.
സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ
നാട്യശാസ്ത്ര നിയമങ്ങൾക്കനുസരിച്ച് ആവിഷ്ക്കരിച്ച നൃത്തരൂപമായി
ഭരതനാട്യത്തെ സങ്കല്പ്പിക്കുന്നു. പേരിനെ ആസ്പദിച്ചു മറ്റു ചില
നിർവ്വചനങ്ങളും ഉണ്ട്. ഭാവരാഗതാള സമ്മിശ്ര മായതിനാൽ ഭരതനാട്യം എന്ന പേർ
സിദ്ധിച്ചു എന്ന്.ശരീരത്തിന്റെ സ്വാതന്ത്ര്യം ഏറ്റവുമധികം അനുഭവിക്കുവാൻ
കഴിയുന്ന കലാരൂപമാണ് നൃത്തം.
ദക്ഷിണേന്ത്യയിലെ നടനകലയായാണ് പൊതുവേ ഭരതനാട്യത്തെ പറയപ്പെടാറുള്ളത്.
‘സദിര്’ എന്നും ‘നാട്ച്’ എന്നും അതിനു മുമ്പ്
‘ആടല്’,കൂത്ത്,ദാസിയാട്ടം എന്നും പാട്ടുകച്ചേരികളിൽ ചിന്നമേളം എന്നും
ഇതിനു പേരുണ്ടായിരുന്നു.
ഏതാണ്ട് നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ കലയെ പുനരുദ്ധരിച്ചത് തഞ്ചാവൂർ
രാജാക്കന്മാരും, പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള , കുന്ദപ്പ തുടങ്ങിയ
നാട്യാചര്യാന്മാരുടെ ശ്രമഫലമായിട്ടാണെന്നു കരുതുന്നു. അഭിനയവും നൃത്തവും
ചേർന്നതിനാൽ ‘ഭരതം’ എന്നും നാട്യം ചേർന്ന് ഭരതനാട്യമായി എന്നും
വ്യാഖ്യാനങ്ങൾ നിലവിലുണ്ട്.നാടകത്തിലെ കഥയോടും, സംഭാഷണത്തോടും ,സന്ദര്ഭ
ങ്ങളോടും ഇഴുകിച്ചേർന്നു നില്ക്കുന്ന അഭിനയത്തെ മാത്രമെടുത്ത്
മാറ്റിനിർത്തി ഉണ്ടാക്കിയെടുത്ത കലാരൂപമെന്നും ഭരതനാട്യത്തിനു
നിഗമനങ്ങളുണ്ട്.
ഭരതനാട്യത്തിൽ നിന്നും ലഭിക്കുന്ന ഗാനരസം ഏതാണ്ട്` സംഗീതക്കച്ചേരിയോടും,
ഖണ്ഡ കാവ്യത്തിനോടും ബന്ധപ്പെട്ടുനില്ക്കുന്നു. ഭരതമുനി നിർദ്ദേശിച്ച പല
കരണങ്ങളും (നിലകൾ) ഗതിഭേദങ്ങളും,കണ്ഠചലനങ്ങളും തന്നെയാണ്
ഭരതനാട്യത്തിലുള്ളത്. ഭരതനെ ആസ്പദമാക്കി നന്ദികേശ്വരൻ രചിച്ച
അഭിനയദർപ്പണത്തിന്നനുസരിച്ചാണ് ഇതിലെ അഭിനയവഴികൾ സ്വീകരിച്ചിട്ടുള്ളത്.
പല അടവുകൾ കൊണ്ട് ഒരു താളത്തിൽ
മനോധർമ്മമനുസരിച്ച് കലാശം(തീർമാനം) ചവിട്ടാം.ഓരോ അടവുകൾക്കും പ്രത്യേകം
ജതികളുമുണ്ട്. പല പിരിവുകളോടു കൂടിയ ഒമ്പതു അടവുകൾ പഠിച്ചശേഷം നർത്തകി
പ്രഥമ ചടങ്ങായ അലാരിപ്പ്` പരിശീലിക്കുന്നു. ഇതിന് പുഷ്പാഞ്ജലി എന്നും
പറയപ്പെടുന്നു.അഥവാ സഭാവന്ദനം.‘അലാരി’ എന്നൊരു ജാതി നൃത്തത്തിൽ നിന്നാണ്
അലാരിപ്പ് എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. അലാരിപ്പിന് പല
ചടങ്ങുകളുമുണ്ട്.ഒരു നർത്തകി കരചരണവിന്യാസങ്ങളിൽ നേടിയ നൈപുണിയും
അലാരിപ്പിൽ പ്രകടമാകുന്ജതിസ്വരം-രണ്ടാമത്തെ ചടങ്ങാണ്
ഇത്.“യതി”എന്നതിന്റെ രൂപാന്തരമാണ്"ജതി".സംഗീതരത്നാകരം തൊട്ടുള്ള
ഗ്രന്ഥങ്ങളും, സംഗീതമുക്താവലി എന്ന നാട്യശാസ്ത്രഗ്രന്ഥത്തിലും
യതിനൃത്തം,രാഗാനുഗയതി നൃത്തം എന്നൊക്കെ പറയുന്നുണ്ട്.മൂന്നാമത്തെ
ചടങ്ങാണ് ശബ്ദം (ചൊല്ല്) നാലാമത്തെ ചടങ്ങായ ”വർണ്ണമാണ്“ ഭരത
നാട്യത്തിന്റെ ഹൃദയം.
അഭിനയം, പദം,രസം--നാട്യത്തിന്റെ മറ്റൊരു വിഭാഗമാണ് അഭിനയം.
ശബ്ദങ്ങളിലും, വർണ്ണങ്ങളിലുമാണ് അഭിനയം ദൃശ്യമാകുന്നത്. പിന്നീടുള്ളത്
പദം(വാക്ക്)ആണ്.അതായത് പാട്ട്. ഭാവനിർഭരങ്ങളാവണം അഭിനയിക്കാനുള്ള
പദങ്ങൾ. ഏറ്റവും വിസ്തരിക്കാനും, വളർത്താനുംകഴിയുന്നത് ശൃംഗാരരസവുമാണ്.
Write a public review